ഗുസ്തി താരങ്ങൾക്ക്‌ 
മഹിളകളുടെ ഐക്യദാർഢ്യം

ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പന്തംകൊളുത്തി പ്രകടനം


മലപ്പുറം ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ  നേതൃത്വത്തിൽ മഹിളകൾ മലപ്പുറത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ്ഭൂഷൺ എംപിയെ അറസ്റ്റ്ചെയ്യണമെന്നും മഹിളകൾ ആവശ്യപ്പെട്ടു. ജൂബിലി റോഡിൽനിന്നാരംഭിച്ച പ്രകടനം കുന്നുമ്മലിൽ സമാപിച്ചു. തുടർന്ന്‌ നടന്ന പ്രതിഷേധ സം​ഗമം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ പി സുമതി ഉദ്ഘാടനംചെയ്തു. സലീന നടുത്തൊടി അധ്യക്ഷയായി. പാലോളി ഹഫ്സത്ത്, പുള്ളിയിൽ ഷഹർബാൻ, പി രമ്യ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News