27 April Saturday

ഗുസ്തി താരങ്ങൾക്ക്‌ 
മഹിളകളുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പന്തംകൊളുത്തി പ്രകടനം

മലപ്പുറം
ഗുസ്തി താരങ്ങളുടെ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ  നേതൃത്വത്തിൽ മഹിളകൾ മലപ്പുറത്ത് പന്തംകൊളുത്തി പ്രകടനം നടത്തി. ലൈംഗികാതിക്രമ പരാതിയിൽ ബ്രിജ്ഭൂഷൺ എംപിയെ അറസ്റ്റ്ചെയ്യണമെന്നും മഹിളകൾ ആവശ്യപ്പെട്ടു. ജൂബിലി റോഡിൽനിന്നാരംഭിച്ച പ്രകടനം കുന്നുമ്മലിൽ സമാപിച്ചു. തുടർന്ന്‌ നടന്ന പ്രതിഷേധ സം​ഗമം കേന്ദ്ര കമ്മിറ്റി അംഗം അഡ്വ. കെ പി സുമതി ഉദ്ഘാടനംചെയ്തു. സലീന നടുത്തൊടി അധ്യക്ഷയായി. പാലോളി ഹഫ്സത്ത്, പുള്ളിയിൽ ഷഹർബാൻ, പി രമ്യ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top