കഞ്ചാവ് വിൽപ്പനക്കാരനെ 
നാട്ടുകാർ പിടികൂടി



വേങ്ങര  വേങ്ങരയിൽ കഞ്ചാവ് വിൽപ്പനക്കാരനെ ജാഗ്രതാ സമിതി അംഗങ്ങൾ പിടികൂടി പൊലീസിന്‌ കൈമാറി.  വേങ്ങരയിൽ താമസിക്കുന്ന കൊല്ലം കല്ലുവാതിൽക്കൽ സ്വദേശി മധുസൂദനൻ പിള്ള (53)ആണ് പിടിയിലായത്. കൂരിയാട് ജാഗ്രതാ സമിതി അംഗങ്ങളായ സൈദ് മോൻ തങ്ങൾ, ഫൈസൽ കുഞ്ഞിപ്പ, ഷബീബ് ചെള്ളി, പി പി ശാഹുൽ  എന്നിവരാണ്  വെള്ളിയാഴ്‌ച  ഉച്ചയോടെ ഇയാളെ വേങ്ങര ബസ് സ്റ്റാൻഡിൽവച്ച് മറ്റൊരാൾക്ക് കഞ്ചാവ് നൽകുമ്പോൾ പിടികൂടിയത്. തുടർന്ന്‌ പൊലീസ്‌ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. Read on deshabhimani.com

Related News