12 July Saturday

കഞ്ചാവ് വിൽപ്പനക്കാരനെ 
നാട്ടുകാർ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
വേങ്ങര 
വേങ്ങരയിൽ കഞ്ചാവ് വിൽപ്പനക്കാരനെ ജാഗ്രതാ സമിതി അംഗങ്ങൾ പിടികൂടി പൊലീസിന്‌ കൈമാറി. 
വേങ്ങരയിൽ താമസിക്കുന്ന കൊല്ലം കല്ലുവാതിൽക്കൽ സ്വദേശി മധുസൂദനൻ പിള്ള (53)ആണ് പിടിയിലായത്. കൂരിയാട് ജാഗ്രതാ സമിതി അംഗങ്ങളായ സൈദ് മോൻ തങ്ങൾ, ഫൈസൽ കുഞ്ഞിപ്പ, ഷബീബ് ചെള്ളി, പി പി ശാഹുൽ  എന്നിവരാണ്  വെള്ളിയാഴ്‌ച  ഉച്ചയോടെ ഇയാളെ വേങ്ങര ബസ് സ്റ്റാൻഡിൽവച്ച് മറ്റൊരാൾക്ക് കഞ്ചാവ് നൽകുമ്പോൾ പിടികൂടിയത്. തുടർന്ന്‌ പൊലീസ്‌ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top