നിസാമുദ്ദീൻ സമ്മേളനം: 14 പേർ നിരീക്ഷണത്തിൽ



  മലപ്പുറം ഡൽഹി നിസാമുദ്ദീനിൽ നടത്തിയ തബ്‌ലീഗ്‌  ജമാഅത്ത്‌ എഷ്യൻ സമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം സ്വദേശികളായ നാല്‌ പേർ ഡൽഹിയിൽ ചികിത്സയിലാണെന്ന്‌ ഡിഎംഒ കെ സക്കീന അറിയിച്ചു.  മാർച്ച്‌ ആദ്യംമുതൽ സമ്മേളനത്തിനായി ഡൽഹിയിൽ പോയ 14 പേർ മലപ്പുറത്ത്‌ നിരീക്ഷണത്തിലാണ്‌.  ഇതിൽ 12 പേർ വീടുകളിലും രണ്ട്‌ പേർ ഐസൊലേഷൻ വാർഡിലുമാണ്‌. വീടുകളിൽ നിരീക്ഷണത്തിന്‌ തയ്യാറാകാത്തതിനെ തുടർന്നാണ്‌ രണ്ട്‌ പേരെ ഐസൊലേഷൻ വാർഡിലാക്കിയത്‌.  വീടുകളിൽ തുടരുന്നവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഡിഎംഒ പറഞ്ഞു.   Read on deshabhimani.com

Related News