24 April Wednesday

നിസാമുദ്ദീൻ സമ്മേളനം: 14 പേർ നിരീക്ഷണത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020

 

മലപ്പുറം
ഡൽഹി നിസാമുദ്ദീനിൽ നടത്തിയ തബ്‌ലീഗ്‌  ജമാഅത്ത്‌ എഷ്യൻ സമ്മേളനത്തിൽ പങ്കെടുത്ത മലപ്പുറം സ്വദേശികളായ നാല്‌ പേർ ഡൽഹിയിൽ ചികിത്സയിലാണെന്ന്‌ ഡിഎംഒ കെ സക്കീന അറിയിച്ചു. 
മാർച്ച്‌ ആദ്യംമുതൽ സമ്മേളനത്തിനായി ഡൽഹിയിൽ പോയ 14 പേർ മലപ്പുറത്ത്‌ നിരീക്ഷണത്തിലാണ്‌. 
ഇതിൽ 12 പേർ വീടുകളിലും രണ്ട്‌ പേർ ഐസൊലേഷൻ വാർഡിലുമാണ്‌. വീടുകളിൽ നിരീക്ഷണത്തിന്‌ തയ്യാറാകാത്തതിനെ തുടർന്നാണ്‌ രണ്ട്‌ പേരെ ഐസൊലേഷൻ വാർഡിലാക്കിയത്‌. 
വീടുകളിൽ തുടരുന്നവരുടെ ആരോഗ്യനില കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും ഡിഎംഒ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top