മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ 
പീഡിപ്പിച്ചയാൾക്ക്‌ 
11 വർഷം കഠിനതടവ്‌

രാജീവ്‌


 നിലമ്പൂർ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 51,000 രൂപ പിഴയും വിധിച്ചു. ഉപ്പട ഉദിരകുളം വാര‍്യവീട്ടിൽ രാജീവിനെ (45)യാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് കെ പി ജോയി ശിക്ഷിച്ചത്. 2015ൽ പോത്തുകല്ല് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്.  മലപ്പുറം ഡിവൈഎസ്‌പി പി അബ്ദുൽ ബഷീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി. Read on deshabhimani.com

Related News