29 March Friday

മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ 
പീഡിപ്പിച്ചയാൾക്ക്‌ 
11 വർഷം കഠിനതടവ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

രാജീവ്‌

 നിലമ്പൂർ

മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 51,000 രൂപ പിഴയും വിധിച്ചു. ഉപ്പട ഉദിരകുളം വാര‍്യവീട്ടിൽ രാജീവിനെ (45)യാണ് നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് കെ പി ജോയി ശിക്ഷിച്ചത്. 2015ൽ പോത്തുകല്ല് പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്.  മലപ്പുറം ഡിവൈഎസ്‌പി പി അബ്ദുൽ ബഷീറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ ഫ്രാൻസിസ് ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top