മുക്കത്ത്‌ ലൈഫ് പദ്ധതിയിൽ 42 വീടുകൾകൂടി

മുക്കം നഗരസഭയിലെ പിഎംഎവൈ- ലൈഫ് പദ്ധതി ഗുണഭോക്തൃസംഗമം ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്യുന്നു


മുക്കം  നഗരസഭയിൽ പിഎംഎവൈ -ലൈഫ് പദ്ധതിയിൽ 42 വീടുകൾക്കുകൂടി അനുമതി. ഇതുൾപ്പെടെ 694 വീടുകൾക്കാണ് ധനസഹായം അനുവദിച്ചത്. 575 വീടുകളുടെ നിർമാണം പൂർത്തിയായി. നാലുലക്ഷം രൂപ സഹായം കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ 28,000 രൂപകൂടി ഓരോ ഗുണഭോക്താവിനും ലഭിക്കും. 
പിഎംഎവൈ - ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് കൂടുതൽ വീടുകൾ നിർമിച്ചുനൽകിയ നഗരസഭയാണ് മുക്കം.  ഏഴും എട്ടും ഡിപിആറുകളിലെ പദ്ധതി ഗുണഭോക്തൃ സംഗമം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്തു.  
സ്ഥിരംസമിതി അധ്യക്ഷൻ ഇ സത്യനാരായണൻ അധ്യക്ഷനായി. കൗൺസിലർമാരായ എം മധു, വി ശിവശങ്കരൻ, സാറ കൂടാരം, ജോഷില എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News