25 April Thursday

മുക്കത്ത്‌ ലൈഫ് പദ്ധതിയിൽ 42 വീടുകൾകൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 30, 2022

മുക്കം നഗരസഭയിലെ പിഎംഎവൈ- ലൈഫ് പദ്ധതി ഗുണഭോക്തൃസംഗമം ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്യുന്നു

മുക്കം 
നഗരസഭയിൽ പിഎംഎവൈ -ലൈഫ് പദ്ധതിയിൽ 42 വീടുകൾക്കുകൂടി അനുമതി. ഇതുൾപ്പെടെ 694 വീടുകൾക്കാണ് ധനസഹായം അനുവദിച്ചത്. 575 വീടുകളുടെ നിർമാണം പൂർത്തിയായി. നാലുലക്ഷം രൂപ സഹായം കൂടാതെ തൊഴിലുറപ്പ് പദ്ധതിയിൽ 28,000 രൂപകൂടി ഓരോ ഗുണഭോക്താവിനും ലഭിക്കും. 
പിഎംഎവൈ - ലൈഫ് പദ്ധതിയിൽ സംസ്ഥാനത്ത് കൂടുതൽ വീടുകൾ നിർമിച്ചുനൽകിയ നഗരസഭയാണ് മുക്കം. 
ഏഴും എട്ടും ഡിപിആറുകളിലെ പദ്ധതി ഗുണഭോക്തൃ സംഗമം മുക്കം ഇ എം എസ് ഓഡിറ്റോറിയത്തിൽ നഗരസഭാ ചെയർമാൻ പി ടി ബാബു ഉദ്ഘാടനംചെയ്തു.  
സ്ഥിരംസമിതി അധ്യക്ഷൻ ഇ സത്യനാരായണൻ അധ്യക്ഷനായി. കൗൺസിലർമാരായ എം മധു, വി ശിവശങ്കരൻ, സാറ കൂടാരം, ജോഷില എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top