പ്ലസ് വൺ അഡീഷണൽ ബാച്ച് അനുവദിക്കണം: കെഎസ്ടിഎ

കെഎസ്ടിഎ കുന്നുമ്മൽ സബ് ജില്ലാ സമ്മേളനം കെ സി സുധീർ ഉദ്ഘാടനംചെയ്യുന്നു


കുറ്റ്യാടി  കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ അഡീഷണൽ സയൻസ് ബാച്ച് അനുവദിക്കണമെന്ന് കെഎസ്ടിഎ  കുന്നുമ്മൽ സബ് ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു.  കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ സി സുധീർ  ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ്‌ വി അനിൽ അധ്യക്ഷനായി.  മുഹമ്മദ് കക്കട്ടിൽ, കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം സി സതീശൻ,   പി കെ രാജൻ, പി സി രാജൻ, പി കെ സജില, വി ടി രതി, കെ കെ ബാബു, കെ ശശീന്ദ്രൻ, കെ പി ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വി അനിൽ  (പ്രസിഡന്റ്‌), സി കെ ശശി, കെ ടി മധുസൂദനൻ, പി എം യൂസഫ്  (വൈസ് പ്രസിഡന്റുമാർ), കെ കെ ബാബു (സെക്രട്ടറി), അനുഷ അശോക്, കെ പി ബിജു, എൻ കെ സുരേഷ് (ജോയിന്റ്‌ സെക്രട്ടറിമാർ), ലജിത്ത് കേളോത്ത് (ട്രഷറർ).   Read on deshabhimani.com

Related News