കേന്ദ്രം നിയമനിർമാണം നടത്തുന്നത് 
കോർപറേറ്റുകൾക്കുവേണ്ടി: പി കെ ശ്രീമതി

സിപിഐ എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടുവണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം 
പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു


നടുവണ്ണൂർ ജനാധിപത്യവിരുദ്ധ സമീപനത്തിലൂടെ കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനാണ് മോദി സർക്കാർ നിയമനിർമാണം നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം ബാലുശേരി ഏരിയാ സമ്മേളത്തിന്റെ അനുബന്ധമായി നവ ഉദാരവൽക്കരണത്തിന്റെ മൂന്നു പതിറ്റാണ്ട്  വിഷയത്തിൽ നടുവണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.   ഭൂമിയും വിത്തും വിപണനവും കോർപറേറ്റുകൾക്ക് കൊടുക്കുന്ന കർഷക നിയമം പാസാക്കിയത് ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെയാണ്.  പഞ്ചായത്ത് പ്രസിഡന്റ്‌ ടി പി ദാമോദരൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സി എം ശ്രീധരൻ, എൻ ആലി, ശശി കോലാത്ത്, എ എം ഗംഗാധരൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News