20 April Saturday

കേന്ദ്രം നിയമനിർമാണം നടത്തുന്നത് 
കോർപറേറ്റുകൾക്കുവേണ്ടി: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

സിപിഐ എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടുവണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ കേന്ദ്ര കമ്മിറ്റി അംഗം 
പി കെ ശ്രീമതി ഉദ്ഘാടനംചെയ്യുന്നു

നടുവണ്ണൂർ
ജനാധിപത്യവിരുദ്ധ സമീപനത്തിലൂടെ കോർപറേറ്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനാണ് മോദി സർക്കാർ നിയമനിർമാണം നടത്തുന്നതെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സിപിഐ എം ബാലുശേരി ഏരിയാ സമ്മേളത്തിന്റെ അനുബന്ധമായി നവ ഉദാരവൽക്കരണത്തിന്റെ മൂന്നു പതിറ്റാണ്ട്  വിഷയത്തിൽ നടുവണ്ണൂരിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.   ഭൂമിയും വിത്തും വിപണനവും കോർപറേറ്റുകൾക്ക് കൊടുക്കുന്ന കർഷക നിയമം പാസാക്കിയത് ജനാധിപത്യ വിരുദ്ധ മാർഗത്തിലൂടെയാണ്.  പഞ്ചായത്ത് പ്രസിഡന്റ്‌ ടി പി ദാമോദരൻ അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ്, സി എം ശ്രീധരൻ, എൻ ആലി, ശശി കോലാത്ത്, എ എം ഗംഗാധരൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top