ഏജന്റുമാരെ കെഎസ്‌എഫ്‌ഇ 
തൊഴിലാളികളായി അംഗീകരിക്കണം

കെഎസ്എഫ്ഇ ഏജന്റ്സ് അസോസിയേഷൻ സിഐടിയു ജില്ലാ സമ്മേളനം സരോജ് ഭവനിൽ സിപിഐ എം 
കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട്‌ ഏജന്റുമാരെ കെഎസ്‌എഫ്‌ഇയുടെ തൊഴിലാളികളായി അംഗീകരിക്കണമെന്ന്‌ കെഎസ്‌എഫ്‌ഇ ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡോർ കളക്‌ഷൻ സ്‌പ്രെഡ്‌ഷീറ്റിൽ ഓൺലൈൻ ആർടിജിഎസ്‌ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  സിപിഐ എം സൗത്ത്‌ ഏരിയാ സെക്രട്ടറി ബാബു പറശേരി ഉദ്‌ഘാടനം ചെയ്തു. സുരേന്ദ്രൻ പാനൂർ, വേണു കുറ്റിപ്പുറം, ഇ കെ രശ്‌മി എന്നിവർ സംസാരിച്ചു. കാൽ നൂറ്റാണ്ട്‌ കെഎസ്‌എഫ്‌ഇ ഏജന്റായി പ്രവർത്തിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു. ക്ഷേമനിധി വിതരണം ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്‌സ്യൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രമോദ്‌ ഉദ്‌ഘാടനം ചെയ്‌തു. ഭാരവാഹികൾ: കെ ടി ധർമൻ (ജില്ലാ പ്രസിഡന്റ്‌), ഇ കെ രശ്‌മി, ഐ കെ സുരേഷ്‌ (വൈസ്‌പ്രസിഡന്റുമാർ), കെ എം വിനീഷ്‌ (സെക്രട്ടറി), മനോജ്‌കുമാർ ബാലുശേരി, അജിത മുള്ളൻകുന്ന്‌ (ജോ. സെക്രട്ടറിമാർ), അജയകുമാർ ഈങ്ങാപ്പുഴ (ട്രഷറർ). Read on deshabhimani.com

Related News