24 April Wednesday

ഏജന്റുമാരെ കെഎസ്‌എഫ്‌ഇ 
തൊഴിലാളികളായി അംഗീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കെഎസ്എഫ്ഇ ഏജന്റ്സ് അസോസിയേഷൻ സിഐടിയു ജില്ലാ സമ്മേളനം സരോജ് ഭവനിൽ സിപിഐ എം 
കോഴിക്കോട് സൗത്ത് ഏരിയ സെക്രട്ടറി ബാബു പറശ്ശേരി ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌

ഏജന്റുമാരെ കെഎസ്‌എഫ്‌ഇയുടെ തൊഴിലാളികളായി അംഗീകരിക്കണമെന്ന്‌ കെഎസ്‌എഫ്‌ഇ ഏജന്റ്‌സ്‌ അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഡോർ കളക്‌ഷൻ സ്‌പ്രെഡ്‌ഷീറ്റിൽ ഓൺലൈൻ ആർടിജിഎസ്‌ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. 
സിപിഐ എം സൗത്ത്‌ ഏരിയാ സെക്രട്ടറി ബാബു പറശേരി ഉദ്‌ഘാടനം ചെയ്തു. സുരേന്ദ്രൻ പാനൂർ, വേണു കുറ്റിപ്പുറം, ഇ കെ രശ്‌മി എന്നിവർ സംസാരിച്ചു. കാൽ നൂറ്റാണ്ട്‌ കെഎസ്‌എഫ്‌ഇ ഏജന്റായി പ്രവർത്തിച്ചവരെ സമ്മേളനത്തിൽ ആദരിച്ചു. ക്ഷേമനിധി വിതരണം ഷോപ്‌സ്‌ ആൻഡ്‌ കൊമേഴ്‌സ്യൽ യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രമോദ്‌ ഉദ്‌ഘാടനം ചെയ്‌തു.
ഭാരവാഹികൾ: കെ ടി ധർമൻ (ജില്ലാ പ്രസിഡന്റ്‌), ഇ കെ രശ്‌മി, ഐ കെ സുരേഷ്‌ (വൈസ്‌പ്രസിഡന്റുമാർ), കെ എം വിനീഷ്‌ (സെക്രട്ടറി), മനോജ്‌കുമാർ ബാലുശേരി, അജിത മുള്ളൻകുന്ന്‌ (ജോ. സെക്രട്ടറിമാർ), അജയകുമാർ ഈങ്ങാപ്പുഴ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top