ലാമില്ലാർ 
ഇക്‌തിയോസിസ്‌ 
ഭിന്നശേഷി രോഗമായി അംഗീകരിക്കണം



കോഴിക്കോട് ലാമില്ലാർ ഇക്‌തിയോസിസ്‌ എന്ന  ത്വഗ്‌രോഗത്തെ ഭിന്നശേഷി അവകാശ നിയമപ്രകാരം ഭിന്നശേഷി രോഗമായി  സർക്കാർ  അംഗീകരിക്കണമെന്ന് രോഗബാധിതരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.   ജന്മനാ വികൃതമായ ശരീരവും വിയർപ്പ് ഗ്രന്ഥി ഇല്ലാത്തതുമായ രോഗംമൂലം നിരവധി ആരോഗ്യ-–-സാമ്പത്തിക പ്രശ്നങ്ങളാണ് നേരിടുന്നതെന്ന്‌  ഫവാസ്‌ മുനീർ, പ്രീതി വേലായുധൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വിലയേറിയ   മരുന്നുകൾ സൗജന്യമായി നൽകണം. തൊഴിലവസരങ്ങൾ, നല്ല ചികിത്സ, പെൻഷൻ തുടങ്ങിയവ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.   മുഹമ്മദ്‌ ഫാഹിർ, സി ഷിബിൻ  എന്നിവരും പങ്കെടുത്തു.   Read on deshabhimani.com

Related News