18 April Thursday

ലാമില്ലാർ 
ഇക്‌തിയോസിസ്‌ 
ഭിന്നശേഷി രോഗമായി അംഗീകരിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022
കോഴിക്കോട്
ലാമില്ലാർ ഇക്‌തിയോസിസ്‌ എന്ന  ത്വഗ്‌രോഗത്തെ ഭിന്നശേഷി അവകാശ നിയമപ്രകാരം ഭിന്നശേഷി രോഗമായി  സർക്കാർ  അംഗീകരിക്കണമെന്ന് രോഗബാധിതരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.   ജന്മനാ വികൃതമായ ശരീരവും വിയർപ്പ് ഗ്രന്ഥി ഇല്ലാത്തതുമായ രോഗംമൂലം നിരവധി ആരോഗ്യ-–-സാമ്പത്തിക പ്രശ്നങ്ങളാണ് നേരിടുന്നതെന്ന്‌  ഫവാസ്‌ മുനീർ, പ്രീതി വേലായുധൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  വിലയേറിയ   മരുന്നുകൾ സൗജന്യമായി നൽകണം. തൊഴിലവസരങ്ങൾ, നല്ല ചികിത്സ, പെൻഷൻ തുടങ്ങിയവ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.   മുഹമ്മദ്‌ ഫാഹിർ, സി ഷിബിൻ  എന്നിവരും പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top