പൗരാവലി അനുശോചിച്ചു

ടി ശിവദാസമേനോന്റെ നിര്യാണത്തിൽ അനുശോചിച്ച് ടൗൺഹാളിൽ നടന്ന യോഗത്തിൽ 
മേയർ ബീനാഫിലിപ്പ് സംസാരിക്കുന്നു


കോഴിക്കോട്‌  മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോന്റെ നിര്യാണത്തിൽ കോഴിക്കോട്‌ പൗരാവലി അനുശോചിച്ചു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ മേയർ ബീനാ ഫിലിപ്പ്‌ അധ്യക്ഷയായി.  രാമചന്ദ്രൻ കടന്നപ്പള്ളി, ജോർജ്‌ എം തോമസ്‌, ടി പി ദാസൻ,  സി കെ നാണു, കെ സി അബു, പി കെ നാസർ, സുനിൽ സിങ്, കൗൺസിലർ കെ മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.   കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) മുൻ സംസ്ഥാന പ്രസിഡന്റ് ശിവദാസമേനോന്റെ നിര്യാണത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി അനുശോചനവും, യൂണിയന്റെ മുൻ പ്രസിഡന്റായിരുന്ന എം ദാസന്റെ ഇരുപതാം ചരമവാർഷിക ദിനവും ആചരിച്ചു. കോഴിക്കോട് ഡിവിഷൻ ഓഫീസ് പരിസരത്ത് ചേർന്ന യോഗം യൂണിയന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി ബി വിജയൻ അനുസ്മരണ പ്രഭാഷണം  നടത്തി. കെ പി ഉസ്മാൻ കോയ അധ്യക്ഷനായി. Read on deshabhimani.com

Related News