27 April Saturday

പൗരാവലി അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

ടി ശിവദാസമേനോന്റെ നിര്യാണത്തിൽ അനുശോചിച്ച് ടൗൺഹാളിൽ നടന്ന യോഗത്തിൽ 
മേയർ ബീനാഫിലിപ്പ് സംസാരിക്കുന്നു

കോഴിക്കോട്‌ 
മുതിർന്ന സിപിഐ എം നേതാവും മുൻ മന്ത്രിയുമായ ടി ശിവദാസമേനോന്റെ നിര്യാണത്തിൽ കോഴിക്കോട്‌ പൗരാവലി അനുശോചിച്ചു. ടൗൺഹാളിൽ നടന്ന ചടങ്ങിൽ മേയർ ബീനാ ഫിലിപ്പ്‌ അധ്യക്ഷയായി.  രാമചന്ദ്രൻ കടന്നപ്പള്ളി, ജോർജ്‌ എം തോമസ്‌, ടി പി ദാസൻ,  സി കെ നാണു, കെ സി അബു, പി കെ നാസർ, സുനിൽ സിങ്, കൗൺസിലർ കെ മൊയ്തീൻകോയ എന്നിവർ സംസാരിച്ചു.  
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) മുൻ സംസ്ഥാന പ്രസിഡന്റ് ശിവദാസമേനോന്റെ നിര്യാണത്തിൽ യൂണിയൻ ജില്ലാ കമ്മിറ്റി അനുശോചനവും, യൂണിയന്റെ മുൻ പ്രസിഡന്റായിരുന്ന എം ദാസന്റെ ഇരുപതാം ചരമവാർഷിക ദിനവും ആചരിച്ചു. കോഴിക്കോട് ഡിവിഷൻ ഓഫീസ് പരിസരത്ത് ചേർന്ന യോഗം യൂണിയന്റെ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ സെക്രട്ടറി ബി വിജയൻ അനുസ്മരണ പ്രഭാഷണം  നടത്തി. കെ പി ഉസ്മാൻ കോയ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top