ഓർമകളിൽ നിറഞ്ഞ്‌ എം ദാസൻ



ചോറോട് സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിന്റെ സ്മരണാഞ്ജലി. രാവിലെ ചോറോട്ടെ വീട്ടുവളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും  പ്രകടനമായെത്തി പുഷ്‌പാർച്ചന നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്‌പചക്രം അർപ്പിച്ചു. വി ദിനേശൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ലതിക, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ആർ ഗോപാലൻ, ഇ കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട്  ചോറോട് ഗെയിറ്റിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു. അനുസ്മരണ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി സതീദേവി, പി ശ്രീധരൻ, എൻ ബാലകൃഷ്ണൻ, ലോക്കൽ കമ്മിറ്റിയംഗം വി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News