18 April Thursday

ഓർമകളിൽ നിറഞ്ഞ്‌ എം ദാസൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
ചോറോട്
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന് നാടിന്റെ സ്മരണാഞ്ജലി. രാവിലെ ചോറോട്ടെ വീട്ടുവളപ്പിലെ എം ദാസൻ സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും  പ്രകടനമായെത്തി പുഷ്‌പാർച്ചന നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്‌പചക്രം അർപ്പിച്ചു. വി ദിനേശൻ അധ്യക്ഷനായി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി സതീദേവി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്കരൻ, കെ കെ ലതിക, ഏരിയാ സെക്രട്ടറി ടി പി ബിനീഷ്, വടകര ഏരിയാ സെക്രട്ടറി ടി പി ഗോപാലൻ, ആർ ഗോപാലൻ, ഇ കെ നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
വൈകിട്ട്  ചോറോട് ഗെയിറ്റിൽ നൂറുകണക്കിനാളുകൾ പങ്കെടുത്ത പ്രകടനം നടന്നു. അനുസ്മരണ പൊതുസമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്തു. ഒഞ്ചിയം ഏരിയാ സെക്രട്ടറി ടി പി ബിനീഷ് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം പി സതീദേവി, പി ശ്രീധരൻ, എൻ ബാലകൃഷ്ണൻ, ലോക്കൽ കമ്മിറ്റിയംഗം വി ദിനേശൻ തുടങ്ങിയവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി മധു കുറുപ്പത്ത് സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top