ഫർണിച്ചർ വ്യാപാരികൾ ധർണ നടത്തി



കോഴിക്കോട്‌   ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ്‌ ആൻഡ്‌ മർച്ചന്റ്‌സ്‌ വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ വ്യാപാരികൾ ധർണ നടത്തി.  മാനാഞ്ചിറ എസ്‌ബിഐക്ക്‌ മുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി അഹമ്മദ്‌ പേങ്ങാടൻ ഉദ്‌ഘാടനം ചെയ്തു. കോവിഡ്‌ പശ്ചാത്തലത്തിൽ മോറട്ടോറിയം കാലാവധി ഒരു വർഷത്തേക്ക്‌ പലിശരഹിതമായി നീട്ടുക, ജനങ്ങളിൽനിന്ന്‌ പലിശ ഈടാക്കാതിരിക്കാൻ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.   റാഫി പുത്തൂർ, ബാബുരാജ്‌ ചന്ദ്രിക, വേണു സുമുഖൻ, പ്രസീദ്‌ ഗുഡ്‌വേ, കോഹിനൂർ സലീം എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News