28 March Thursday

ഫർണിച്ചർ വ്യാപാരികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020
കോഴിക്കോട്‌
  ഫർണിച്ചർ മാനുഫാക്‌ചേഴ്‌സ്‌ ആൻഡ്‌ മർച്ചന്റ്‌സ്‌ വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ വ്യാപാരികൾ ധർണ നടത്തി.  മാനാഞ്ചിറ എസ്‌ബിഐക്ക്‌ മുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി അഹമ്മദ്‌ പേങ്ങാടൻ ഉദ്‌ഘാടനം ചെയ്തു. കോവിഡ്‌ പശ്ചാത്തലത്തിൽ മോറട്ടോറിയം കാലാവധി ഒരു വർഷത്തേക്ക്‌ പലിശരഹിതമായി നീട്ടുക, ജനങ്ങളിൽനിന്ന്‌ പലിശ ഈടാക്കാതിരിക്കാൻ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.   റാഫി പുത്തൂർ, ബാബുരാജ്‌ ചന്ദ്രിക, വേണു സുമുഖൻ, പ്രസീദ്‌ ഗുഡ്‌വേ, കോഹിനൂർ സലീം എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top