അഗ്‌നിപഥിനെതിരെ 
തൊഴിലാളി മാർച്ച്‌

അ​ഗ്നിപഥ് പദ്ധതിക്കെതിരെ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് സിഐടിയു നടത്തിയ മാർച്ച്‌ സംസ്ഥാന 
സെക്രട്ടറി കെ എന്‍ ​ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട്‌ രാജ്യസുരക്ഷ അപകടത്തിലാക്കുകയും സൈന്യത്തിൽ പിൻവാതിൽ നിയമനത്തിന്‌ കളമൊരുക്കുകയും ചെയ്യുന്ന അഗ്‌നിപഥ്‌ പദ്ധതി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിഐടിയു മാർച്ച്‌ സംഘടിപ്പിച്ചു. മുതലക്കുളത്ത്‌ നിന്ന്‌ ആദായനികുതി ഓഫീസിലേക്ക്‌ നടത്തിയ മാർച്ചിൽ നൂറുകണക്കിന്‌ തൊഴിലാളികൾ അണിനിരന്നു.  സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ കെ മമ്മു അധ്യക്ഷനായി. പി നിധിൻ, സി നാസർ, പി കെ സന്തോഷ്‌ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News