എം ദാസൻ 
ചരമവാർഷികദിനം ഇന്ന്‌



ഒഞ്ചിയം  സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന്റെ ചരമവാർഷികദിനം ബുധനാഴ്‌ച ആചരിക്കും. രാവിലെ ഏഴിന് ചോറോട് ഓവർ ബ്രിഡ്ജ് പരിസരത്തുനിന്ന് നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തി ചോറോട്ടെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിക്കും. തുടർന്ന് അനുസ്മരണ യോഗം ചേരും.വൈകിട്ട് അഞ്ചിന് ചോറോട് ഗെയിറ്റിൽ ബഹുജന പ്രകടനവും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി ടി പി ബിനീഷ് തുടങ്ങിയവർ സംസാരിക്കും. Read on deshabhimani.com

Related News