27 April Saturday

എം ദാസൻ 
ചരമവാർഷികദിനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
ഒഞ്ചിയം 
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ സെക്രട്ടറിയും യുവജന നേതാവുമായിരുന്ന എം ദാസന്റെ ചരമവാർഷികദിനം ബുധനാഴ്‌ച ആചരിക്കും. രാവിലെ ഏഴിന് ചോറോട് ഓവർ ബ്രിഡ്ജ് പരിസരത്തുനിന്ന് നേതാക്കളും പ്രവർത്തകരും പ്രകടനമായെത്തി ചോറോട്ടെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പുഷ്പചക്രം അർപ്പിക്കും. തുടർന്ന് അനുസ്മരണ യോഗം ചേരും.വൈകിട്ട് അഞ്ചിന് ചോറോട് ഗെയിറ്റിൽ ബഹുജന പ്രകടനവും പൊതുസമ്മേളനവും നടക്കും. സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി പി മോഹനൻ, ഏരിയാ സെക്രട്ടറി ടി പി ബിനീഷ് തുടങ്ങിയവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top