വീട്ടമ്മയെ പീഡിപ്പിച്ച
ആർഎസ്എസ് നേതാവ് 
അറസ്റ്റിൽ



ഒളവണ്ണ വീട്ടിൽ അതിക്രമിച്ച് കടന്ന്‌ വീട്ടമ്മയെ പീഡിപ്പിച്ച ആർഎസ്‌എസ്‌ നേതാവ്‌ അറസ്റ്റിൽ. തണ്ടാമഠം സ്വദേശി വടക്കേടത്ത് ബാബു (55) ആണ് അറസ്റ്റിലായത്‌. സംഭവം പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നുകളയുമെന്ന്‌ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. മാനസിക സമ്മർദത്തിലായ യുവതി ഗർഭിണിയായപ്പോഴാണ് വിവരം പുറത്തറിയുന്നത്. നല്ലളം പൊലീസിൽ ഭർത്താവ് പരാതി നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നല്ലളം എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ്‌ പിടികൂടിയത്‌. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള തിരുവണ്ണൂർ കോരമ്പിലക്കാട്ട് ഭഗവതി ക്ഷേത്രകമ്മിറ്റി പ്രസിഡന്റാണ് വടക്കേടത്ത് ബാബു. Read on deshabhimani.com

Related News