20 April Saturday

വീട്ടമ്മയെ പീഡിപ്പിച്ച
ആർഎസ്എസ് നേതാവ് 
അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
ഒളവണ്ണ
വീട്ടിൽ അതിക്രമിച്ച് കടന്ന്‌ വീട്ടമ്മയെ പീഡിപ്പിച്ച ആർഎസ്‌എസ്‌ നേതാവ്‌ അറസ്റ്റിൽ. തണ്ടാമഠം സ്വദേശി വടക്കേടത്ത് ബാബു (55) ആണ് അറസ്റ്റിലായത്‌. സംഭവം പുറത്തു പറഞ്ഞാൽ യുവതിയെ കൊന്നുകളയുമെന്ന്‌ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. മാനസിക സമ്മർദത്തിലായ യുവതി ഗർഭിണിയായപ്പോഴാണ് വിവരം പുറത്തറിയുന്നത്. നല്ലളം പൊലീസിൽ ഭർത്താവ് പരാതി നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ നല്ലളം എസ്‌ഐ ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷക സംഘമാണ്‌ പിടികൂടിയത്‌. പ്രതിയെ കോടതി റിമാൻഡ്‌ ചെയ്തു. ആർഎസ്എസ് നിയന്ത്രണത്തിലുള്ള തിരുവണ്ണൂർ കോരമ്പിലക്കാട്ട് ഭഗവതി ക്ഷേത്രകമ്മിറ്റി പ്രസിഡന്റാണ് വടക്കേടത്ത് ബാബു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top