കാർ വയലിലേക്ക് മറിഞ്ഞു



ആയഞ്ചേരി  മംഗലാട് കരുവാരി താഴയിൽ ഞായർ രാത്രി ഏഴോടെ കാർ വയലിലേക്ക് മറിഞ്ഞു. യാത്രക്കാരായ നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു.  ഏതാനും മാസം മുമ്പ് ടാർ ചെയ്തതാണ്‌ റോഡ്‌. ഇതിന്റെ അരിക്‌ കോൺക്രീറ്റ് ചെയ്യാത്തതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം നിരവധി തവണ പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നതായും പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ഇവിടെ  ഇരുചക്രവാഹനവും അപകടത്തിൽപ്പെട്ടിരുന്നു. Read on deshabhimani.com

Related News