കെഎസ്ആർടിസി സ‍്റ്റാൻഡിൽ സ്വിഫ്റ്റ് വീണ്ടും കുടുങ്ങി

സ്വിഫ്റ്റ് ബസ്സിന്റെ തകർന്ന 
വിൻഡോ ഗ്ലാസ്


കോഴിക്കോട്‌ കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ വീണ്ടും സ്വിഫ്റ്റ് ബസ്‌ കുടുങ്ങി. പുറത്തേക്കെടുക്കുമ്പോൾ  തൂണുകളിൽ ഉരഞ്ഞ് ബസ്സിന്റെ വിൻഡോ ഗ്ലാസുകൾ പൊട്ടി.  ശനി  രാവിലെ കോഴിക്കോട് ബംഗളൂരു ബസ്സാണ് വീണ്ടും  കുടുങ്ങിയത്‌.  ബസ്‌  നടക്കാവിലെ കെഎസ്ആർടിസി റീജ്യണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി. ഇത് രണ്ടാംതവണയാണ് കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ്സ്‌ കുടുങ്ങുന്നത്.  കഴിഞ്ഞ ദിവസം തൂണുകൾക്കിടയിൽ കുടുങ്ങിയ ബസ്‌ 15 മണിക്കൂറുകൾക്ക്‌ ശേഷമാണ്‌ പുറത്തെടുത്തത്‌.   തൂണുകളുടെ സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പു വളയം  മുറിച്ചുമാറ്റിയാണ്‌  ബസ്സ്‌ പുറത്തെടുത്തത്‌.  അതേസമയം ബസ്  വീണ്ടും കുടുങ്ങിയ സംഭവത്തിൽ സിഎംഡി വിശദമായ റിപ്പോർട്ട് തേടി. Read on deshabhimani.com

Related News