25 April Thursday

കെഎസ്ആർടിസി സ‍്റ്റാൻഡിൽ സ്വിഫ്റ്റ് വീണ്ടും കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022

സ്വിഫ്റ്റ് ബസ്സിന്റെ തകർന്ന 
വിൻഡോ ഗ്ലാസ്

കോഴിക്കോട്‌
കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിൽ വീണ്ടും സ്വിഫ്റ്റ് ബസ്‌ കുടുങ്ങി. പുറത്തേക്കെടുക്കുമ്പോൾ  തൂണുകളിൽ ഉരഞ്ഞ് ബസ്സിന്റെ വിൻഡോ ഗ്ലാസുകൾ പൊട്ടി.  ശനി  രാവിലെ കോഴിക്കോട് ബംഗളൂരു ബസ്സാണ് വീണ്ടും  കുടുങ്ങിയത്‌.  ബസ്‌  നടക്കാവിലെ കെഎസ്ആർടിസി റീജ്യണൽ വർക്ക്ഷോപ്പിലേക്ക് മാറ്റി. ഇത് രണ്ടാംതവണയാണ് കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ്സ്‌ കുടുങ്ങുന്നത്.  കഴിഞ്ഞ ദിവസം തൂണുകൾക്കിടയിൽ കുടുങ്ങിയ ബസ്‌ 15 മണിക്കൂറുകൾക്ക്‌ ശേഷമാണ്‌ പുറത്തെടുത്തത്‌.   തൂണുകളുടെ സുരക്ഷക്കായി സ്ഥാപിച്ച ഇരുമ്പു വളയം  മുറിച്ചുമാറ്റിയാണ്‌  ബസ്സ്‌ പുറത്തെടുത്തത്‌.  അതേസമയം ബസ്  വീണ്ടും കുടുങ്ങിയ സംഭവത്തിൽ സിഎംഡി വിശദമായ റിപ്പോർട്ട് തേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top