കർഷക തൊഴിലാളികൾക്ക്‌ ധനസഹായം



കോഴിക്കോട്‌   കോവിഡ്‌ 19 ബാധിതരും നിരീക്ഷണത്തിലുള്ളവരുമായ   ക്ഷേമനിധി അംഗങ്ങളായ  കർഷക തൊഴിലാളികൾക്ക്‌ ക്ഷേമനിധി ബോർഡ് ധനസഹായം നൽകും.  60 വയസ്സ് പൂർത്തിയാകാത്തവരും  12 മാസത്തിൽ കൂടുതൽ അംശദായ കുടിശ്ശിക വരുത്താത്തവരുമായ  സജീവ അംഗങ്ങൾക്കാണ് സഹായം.  കോവിഡ്‌ ബാധിതർക്ക് 7500 രൂപയും നിരീക്ഷണത്തിലുള്ളവർക്ക് 1000 രൂപയും  അനുവദിക്കും.  മെഡിക്കൽ സർട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്‌ ബുക്ക് പകർപ്പ്,   ക്ഷേമനിധി അംഗത്തിന്റെ ബാങ്ക് പാസ് ബുക്ക് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, ആരോഗ്യപ്രവർത്തകന്റെ മൊബൈൽ ഫോൺ നമ്പർ, അംഗത്തിന്റെ മൊബൈൽ നമ്പർ എന്നീ രേഖകൾ സഹിതം agri.worker.kkd@gmail.com എന്ന ഇ മെയിൽ വിലാസത്തിലോ  9447931812 എന്ന വാട്‌സാപ്പ് നമ്പറിലോ സമർപ്പിക്കാം.  ഫോൺ: 0495 2384006. Read on deshabhimani.com

Related News