ടി രാധാ ഗോപി
 സിപിഐ എം ഫറോക്ക് 
ഏരിയാ സെക്രട്ടറി



ഫറോക്ക്   സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറിയായി ടി രാധാഗോപിയെ തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറിയായിരുന്ന എം ഗിരീഷ് ജില്ലാ സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.  പാർടി ജില്ലാ കമ്മിറ്റി അംഗവും, സിഐടിയു ഏരിയാ സെക്രട്ടറിയും കേരള കോ- ഓപ്പറേറ്റീവ്  എംപ്ലോയീസ്  യൂണിയൻ - (സിഐടിയു) ജില്ലാ സെക്രട്ടറിയുമാണ് രാധാ ഗോപി. ഏരിയാ കമ്മിറ്റി യോഗത്തിൽ  കെ ഗംഗാധരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ് എം തോമസ്, എം ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News