19 April Friday

ടി രാധാ ഗോപി
 സിപിഐ എം ഫറോക്ക് 
ഏരിയാ സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Saturday Jan 29, 2022
ഫറോക്ക്  
സിപിഐ എം ഫറോക്ക് ഏരിയാ സെക്രട്ടറിയായി ടി രാധാഗോപിയെ തെരഞ്ഞെടുത്തു. ഏരിയാ സെക്രട്ടറിയായിരുന്ന എം ഗിരീഷ്
ജില്ലാ സെക്രട്ടറിയറ്റ് അംഗമായതിനെ തുടർന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്.  പാർടി ജില്ലാ കമ്മിറ്റി അംഗവും, സിഐടിയു ഏരിയാ സെക്രട്ടറിയും കേരള കോ- ഓപ്പറേറ്റീവ്  എംപ്ലോയീസ്  യൂണിയൻ - (സിഐടിയു) ജില്ലാ സെക്രട്ടറിയുമാണ് രാധാ ഗോപി. ഏരിയാ കമ്മിറ്റി യോഗത്തിൽ  കെ ഗംഗാധരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ജോർജ് എം തോമസ്, എം ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top