കൽപ്പടവുകൾ നിർമിക്കാൻ 11 ലക്ഷം



വടകര മണിയൂർ പഞ്ചായത്തിലെ മൂഴിക്കൽ  ഭഗവതി ക്ഷേത്രത്തിന് സമീപം വടകര മാഹി കനാലുമായി ബന്ധപ്പെടുത്തി കൽപ്പടവുകൾ നിർമിക്കാൻ ഇൻലാൻഡ് നാവിഗേഷൻ വകുപ്പ്  11 ലക്ഷം രൂപ അനുവദിച്ചു. ആവശ്യം പരിഗണിക്കണമെന്ന് അഭ്യർഥിച്ച് ക്ഷേത്രം ഭാരവാഹികൾ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎക്ക് നിവേദനം നൽകിയിരുന്നു. അപേക്ഷ ഇൻലാൻഡ് നാവിഗേഷൻ വകുപ്പിലേക്ക്  അയച്ചു.  തുടർന്ന്‌ നടത്തിയ പരിശോധനയ്‌ക്ക്‌ ശേഷമാണ്‌ ഇൻലാൻഡ്‌ നാവിഗേഷൻ വകുപ്പ് നിർമാണത്തിന് അനുമതി നൽകിയത്. Read on deshabhimani.com

Related News