ടാങ്കർ ലോറിയിൽ ലോറിയിടിച്ച് 
മൂന്നുപേർക്ക് പരിക്ക്



പയ്യോളി  ദേശീയപാതയിൽ ടാങ്കർ ലോറിക്ക് പിറകിൽ മറ്റൊരു ലോറിയിടിച്ച് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. ബുധൻ രാവിലെ എട്ടോടെ പെരുമാൾപുരത്തായിരുന്നു അപകടം. കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ടാങ്കർ ലോറിക്ക് പുറകിൽ അതേ ദിശയിൽ സഞ്ചരിക്കുന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. പുറകിലെ ലോറിയിലുണ്ടായിരുന്ന തൃശൂർ സ്വദേശി സനൽ (30), കോഴിക്കോട് സ്വദേശികളായ അസ്‌കർ (28), ജാബിർ (28) എന്നിവർക്കാണ് പരിക്കേറ്റത്. നാട്ടുകാരും പൊലീസും ചേർന്ന് ഏറെ നേരം പരിശ്രമിച്ച്‌ പുറത്തെടുത്ത മൂവരെയും ഉടൻതന്നെ ആശുപത്രികളിലേക്ക് മാറ്റി.  പയ്യോളി സിഐ കെ സി സുഭാഷ് ബാബു, എസ്ഐ എസ് കെ സജീഷ്, കെ ടി രാജേഷ്, വടകര, കൊയിലാണ്ടി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമനസേനാംഗങ്ങൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. Read on deshabhimani.com

Related News