കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് പരിക്ക്

കാട്ടുപോത്തിന്റെ ആക്രമണത്തിൽ 
പരിക്കേറ്റ റിജേഷ്‌


താമരശേരി കാട്ടുപോത്തിന്റെ  ആക്രമണത്തിൽ യുവാവിന് പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി റിജേഷ് (35)നാണ്  പരിക്കേറ്റത്. ശനി  രാവിലെ എട്ടരയോടെയാണ്  സംഭവം.  റിജേഷും അച്ഛൻ  ദാമോദരനും റബർ ടാപ്പിങ്ങിനും കൊക്കോ പറിക്കുന്നതിനുമായി പോയതായിരുന്നു. വനാതിർത്തിയോട് ചേർന്നുള്ള  ഈ പ്രദേശത്ത്‌ കാട്ടുമൃഗങ്ങൾ വരുന്നത്‌ പതിവാണ്‌.   റിജേഷിന് കുത്തേറ്റത്തോടെ ദാമോദരനും  നാട്ടുകാരും ശബ്ദമുണ്ടാക്കിയാണ് കാട്ടുപോത്തിനെ ഓടിച്ചത്.  റിജേഷിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ  ശുശ്രൂഷ നൽകി  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.   Read on deshabhimani.com

Related News