18 December Thursday

കാട്ടുപോത്തിന്റെ കുത്തേറ്റ് യുവാവിന് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കാട്ടുപോത്തിന്റെ ആക്രമണത്തിൽ 
പരിക്കേറ്റ റിജേഷ്‌

താമരശേരി
കാട്ടുപോത്തിന്റെ  ആക്രമണത്തിൽ യുവാവിന് പരിക്ക്. കട്ടിപ്പാറ അമരാട് മല അരീക്കരക്കണ്ടി റിജേഷ് (35)നാണ്  പരിക്കേറ്റത്. ശനി  രാവിലെ എട്ടരയോടെയാണ്  സംഭവം.  റിജേഷും അച്ഛൻ  ദാമോദരനും റബർ ടാപ്പിങ്ങിനും കൊക്കോ പറിക്കുന്നതിനുമായി പോയതായിരുന്നു. വനാതിർത്തിയോട് ചേർന്നുള്ള  ഈ പ്രദേശത്ത്‌ കാട്ടുമൃഗങ്ങൾ വരുന്നത്‌ പതിവാണ്‌.  
റിജേഷിന് കുത്തേറ്റത്തോടെ ദാമോദരനും  നാട്ടുകാരും ശബ്ദമുണ്ടാക്കിയാണ് കാട്ടുപോത്തിനെ ഓടിച്ചത്.  റിജേഷിനെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രഥമ  ശുശ്രൂഷ നൽകി  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്‌ മാറ്റി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top