അന്വേഷണ റിപ്പോർട്ട്‌ 
ഇന്ന്‌ കൈമാറും



കോഴിക്കോട്‌ കോർപറേഷൻ ഓഫീസിലെ  ഉദ്യോഗസ്ഥരുടെ  പാസ് വേഡ് ദുരുപയോഗം ചെയ്ത് കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ സംഭവത്തിൽ  തദ്ദേശ സ്വയംഭരണ  വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്‌ തിങ്കളാഴ്‌ച കൈമാറും.  പാസ്‌വേഡ്‌ ഉപയോഗിക്കൽ, ലോഗിൻ ചെയ്യൽ, അപേക്ഷകൾ കൈകാര്യം ചെയ്യൽ എന്നിവയിൽ ചില ഉദ്യോഗസ്ഥർക്ക്‌ വീഴ്‌ചയുണ്ടായതായി കണ്ടെത്തിയതായാണ്‌ സൂചന. ഇവർക്കെതിരെ വകുപ്പ്‌ തല നടപടി ഉണ്ടാകും. അന്വേഷണത്തിൽ,  സസ്‌പെൻഷനിലായ നാല്‌ ഉദ്യോഗസ്ഥരും വിരമിച്ച ഉദ്യോഗസ്ഥരും അടക്കം  20 പേരുടെ മൊഴിയെടുത്തിട്ടുണ്ട്‌. Read on deshabhimani.com

Related News