പ്രതികൾ 
പിടിയിലായത്‌ 
മണിക്കൂറുകൾക്കകം



തിരൂർ കോഴിക്കോട്ടെ വ്യാപാരിയുടെ അരുംകൊലയുടെ ഉള്ളറകളിലേക്ക് കടക്കാനും മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാനും കഴിഞ്ഞത്‌   പൊലീസിന്റെ ശാസ്ത്രീയ അന്വേഷണ മികവ്. ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്‌ദാസിന്റെ മേൽനോട്ടത്തിൽ തിരൂർ ഡിവൈഎസ്‌പി കെ എം ബിജു, ഇൻസ്‌പെക്ടർ എം ജെ ജിജോ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.  കഴിഞ്ഞ 18ന് രാത്രിയോടെയാണ് മേച്ചേരി സിദ്ദീഖിന്റെ ഫോൺ സ്വിച്ച് ഓഫായത്. ഫോണിൽ കിട്ടാതായതോടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്നാണ്‌ പൊലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചത്‌. Read on deshabhimani.com

Related News