ബേപ്പൂരിൽ ബഷീർ ഫെസ്റ്റ്‌ 
സംഘടിപ്പിക്കും



  ഫറോക്ക്    വൈക്കം മുഹമ്മദ് ബഷീറിന്റെ  ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച്  ബേപ്പൂരിൽ "ബഷീർ ഫെസ്റ്റ്’ സംഘടിപ്പിക്കും.    " നമ്മൾ ബേപ്പൂർ’  ആണ് മലയാള സാഹിത്യ ശാഖയെ ലോകത്തിന്റെ നെറുകയിലെത്തിച്ച ബഷീറിന്റെ  28-ാം ചരമവാർഷികത്തോടനുബന്ധിച്ച്‌  ജൂലൈ അഞ്ചിന്‌  വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുന്നത്.   സംഘാടക സമിതി രൂപീകരണ യോഗം 31 ന് വൈകിട്ട് അഞ്ചിന് മാത്തോട്ടം വനശ്രീ ഹാളിൽ ചേരും. യോഗത്തിൽ മന്ത്രി മുഹമ്മദ് റിയാസ്, കലാ -സാംസ്കാരിക, സാമൂഹ്യ–- രാഷ്ട്രീയ–- സംഘടനാ പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും .  വിവിധ സെഷനുകളിലായി  വിപുലമായ പരിപാടികളോടെ "ബഷീർ ഫെസ്റ്റ്’ -ദേശീയതലത്തിൽ  ശ്രദ്ധനേടുന്ന   ജനകീയ സാഹിത്യ ഉത്സവമാകുമെന്നും   ബഷീറിന്റെ പേരിൽ   സ്മാരകവും സാഹിത്യ സാംസ്കാരിക കേന്ദ്രവും നിർമിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ  ഫെസ്റ്റിന് പ്രാധാന്യമേറുമെന്നും മന്ത്രി   റിയാസ് പറഞ്ഞു. Read on deshabhimani.com

Related News