സ്കൂൾബസ് തൊഴിലാളികൾ 
മാർച്ച് നടത്തി



പേരാമ്പ്ര പേരാമ്പ്ര എയുപി സ്കൂളിനുവേണ്ടി സർവീസ് നടത്തുന്ന സ്കൂൾ ബസ്സുകളിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ബസ് ആൻഡ് എൻജിനിയറിങ് വർക്കേഴ്സ് യൂണിയൻ സിഐടിയു  നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു ജില്ലാ സെക്രട്ടറി ടി കെ ലോഹിതാക്ഷൻ ധർണ ഉദ്ഘാടനം ചെയ്തു. കെ അഭിലാഷ്, സി ജെ രാജു, സജികുമാർ, അബ്ദുറഹിമാൻ നന്മണ്ട എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News