"ഒറ്റയ്ക്കൊരു പച്ചമരം' പ്രകാശിപ്പിച്ചു



 പേരാമ്പ്ര  പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും യുവ കവയിത്രിയുമായ ഭാഷ മമ്മുവിന്റെ കവിതകളുടെ സമാഹാരം "ഒറ്റയ്ക്കൊരു പച്ചമരം' എഴുത്തുകാരി ഖദീജാ മുംതാസ് പ്രകാശിപ്പിച്ചു. കവയിത്രി കെ പി സീന പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരൻ രാജൻ തിരുവോത്ത് അധ്യക്ഷനായി. കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, കവി ശിവദാസ് പുറമേരി എന്നിവർ പ്രഭാഷണം നടത്തി. വി രാമചന്ദ്രൻ നായർ, കെ പി രാജൻ, ടി സി കുഞ്ഞമ്മത്, സുരേഷ് കല്പത്തൂർ തുടങ്ങിയവർ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതവും ടി കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കവിയരങ്ങിൽ രഘുനാഥ് കൊളത്തൂർ, ബക്കർ കല്ലോട്, ഗംഗാധരൻ കൂത്താളി, സൗദ റഷീദ്, പി എസ് ബിന്ദുമോൾ, ഹരീഷ് പഞ്ചമി എന്നിവർ കവിതകൾ ആലപിച്ചു.   Read on deshabhimani.com

Related News