29 March Friday

"ഒറ്റയ്ക്കൊരു പച്ചമരം' പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 പേരാമ്പ്ര 

പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയും യുവ കവയിത്രിയുമായ ഭാഷ മമ്മുവിന്റെ കവിതകളുടെ സമാഹാരം "ഒറ്റയ്ക്കൊരു പച്ചമരം' എഴുത്തുകാരി ഖദീജാ മുംതാസ് പ്രകാശിപ്പിച്ചു. കവയിത്രി കെ പി സീന പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരൻ രാജൻ തിരുവോത്ത് അധ്യക്ഷനായി. കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ, കവി ശിവദാസ് പുറമേരി എന്നിവർ പ്രഭാഷണം നടത്തി. വി രാമചന്ദ്രൻ നായർ, കെ പി രാജൻ, ടി സി കുഞ്ഞമ്മത്, സുരേഷ് കല്പത്തൂർ തുടങ്ങിയവർ സംസാരിച്ചു. എം ബാലകൃഷ്ണൻ സ്വാഗതവും ടി കെ ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന കവിയരങ്ങിൽ രഘുനാഥ് കൊളത്തൂർ, ബക്കർ കല്ലോട്, ഗംഗാധരൻ കൂത്താളി, സൗദ റഷീദ്, പി എസ് ബിന്ദുമോൾ, ഹരീഷ് പഞ്ചമി എന്നിവർ കവിതകൾ ആലപിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top