‘കൂവാഗം’ പ്രകാശിപ്പിച്ചു



 കോഴിക്കോട്‌  നാടകപ്രവർത്തകൻ എ ശാന്തകുമാർ രചിച്ച നാടകങ്ങളുടെ സമാഹാരം ‘കൂവാഗം’ പുറത്തിറക്കി. കഥാകൃത്ത്‌ വി ആർ സുധീഷിൽനിന്ന്‌ ‌പ്രൊവിഡൻസ്‌ കോളേജ്‌ പ്രിൻസിപ്പൽ സിസ്‌റ്റർ അഷ്‌മിത ഏറ്റുവാങ്ങി. കാവ്യമയമായ ഭാഷയും നിലപാടുകളിലൂന്നിയ പ്രമേയവുമായി മലയാള നാടകലോകത്തിന്‌ പുതിയ ഭാവി അടയാളപ്പെടുത്തിയ നാടകകാരനാണ്‌ ശാന്തനെന്ന്‌ സുധീഷ്‌ പറഞ്ഞു. ഡോ. കെ ശ്രീകുമാർ പുസ്‌തകം പരിചയപ്പെടുത്തി.  ശാന്തകുമാറിന്റെ  അഞ്ച്‌ നാടകങ്ങളുടെ സമാഹാരമാണ്‌ ‘കൂവാഗം’. തിയറ്റർ ലവേഴ്‌സാണ്‌ പ്രസാധകർ. ടി സുരേഷ്‌ബാബു, പ്രിയ ശ്രീജിത്‌, സുലൈമാൻ കക്കോടി എന്നിവർ സംസാരിച്ചു. എം എം രാഗേഷ്‌ അധ്യക്ഷനായി. ശാന്തകുമാർ മറുപടി പറഞ്ഞു. അഭി ജെ ദാസ്‌ സ്വാഗതവും അപർണ വിനോദ്‌ നന്ദിയും പറഞ്ഞു. തുടർന്ന്‌ രാധാകൃഷ്‌ണൻ പേരാമ്പ്ര എഴുതിയ നാടകം ‘കലപ്പ’ സുധീർ പറമ്പിൽ അവതരിപ്പിച്ചു. Read on deshabhimani.com

Related News