18 April Thursday

‘കൂവാഗം’ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

 കോഴിക്കോട്‌ 

നാടകപ്രവർത്തകൻ എ ശാന്തകുമാർ രചിച്ച നാടകങ്ങളുടെ സമാഹാരം ‘കൂവാഗം’ പുറത്തിറക്കി. കഥാകൃത്ത്‌ വി ആർ സുധീഷിൽനിന്ന്‌ ‌പ്രൊവിഡൻസ്‌ കോളേജ്‌ പ്രിൻസിപ്പൽ സിസ്‌റ്റർ അഷ്‌മിത ഏറ്റുവാങ്ങി. കാവ്യമയമായ ഭാഷയും നിലപാടുകളിലൂന്നിയ പ്രമേയവുമായി മലയാള നാടകലോകത്തിന്‌ പുതിയ ഭാവി അടയാളപ്പെടുത്തിയ നാടകകാരനാണ്‌ ശാന്തനെന്ന്‌ സുധീഷ്‌ പറഞ്ഞു. ഡോ. കെ ശ്രീകുമാർ പുസ്‌തകം പരിചയപ്പെടുത്തി. 
ശാന്തകുമാറിന്റെ  അഞ്ച്‌ നാടകങ്ങളുടെ സമാഹാരമാണ്‌ ‘കൂവാഗം’. തിയറ്റർ ലവേഴ്‌സാണ്‌ പ്രസാധകർ. ടി സുരേഷ്‌ബാബു, പ്രിയ ശ്രീജിത്‌, സുലൈമാൻ കക്കോടി എന്നിവർ സംസാരിച്ചു. എം എം രാഗേഷ്‌ അധ്യക്ഷനായി. ശാന്തകുമാർ മറുപടി പറഞ്ഞു. അഭി ജെ ദാസ്‌ സ്വാഗതവും അപർണ വിനോദ്‌ നന്ദിയും പറഞ്ഞു. തുടർന്ന്‌ രാധാകൃഷ്‌ണൻ പേരാമ്പ്ര എഴുതിയ നാടകം ‘കലപ്പ’ സുധീർ പറമ്പിൽ അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top