എഎവൈ 
കാര്‍ഡുകള്‍ക്ക് അരിയും ഗോതമ്പും



കോഴിക്കോട്‌ എഎവൈ കാർഡുകൾക്ക് (അന്ത്യോദയ അന്നയോജന–- മഞ്ഞകാർഡുകൾ) മാസത്തിൽ 30 കിലോഗ്രാം അരിയും 5 കിലോഗ്രാം ഗോതമ്പും സൗജന്യമായി നൽകും. വിധവകൾ,  ഉപേക്ഷിക്കപ്പെട്ട സ്ത്രീ, അവിവാഹിതയായ അമ്മ, നിർധനയും നിരാലംബയുമായ സ്ത്രീ എന്നിവർ ഗൃഹനാഥയായ വീട്, 21 വയസ്സിന് മുകളിൽ പ്രായമുള്ള പുരുഷന്മാർ ഇല്ലാത്ത വീട്, ഗുരുതരവും മാരകവുമായ രോഗങ്ങൾ പിടിപെട്ട അംഗങ്ങളുള്ള വീട്, പട്ടിക വർഗ കുടുംബം, ആശ്രയ പദ്ധതിയിൽ ഉൾപ്പെട്ട തീർത്തും ദരിദ്രരായ കുടുംബം എന്നിവർക്കാണ് എഎവൈ കാർഡിന് അർഹത. Read on deshabhimani.com

Related News