പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ 
എഡ്യുക്കേറ്റർമാരെ നിയമിക്കണം



 പേരാമ്പ്ര  മുഴുവൻ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ തസ്തിക സൃഷ്ടിച്ച്‌ നിയമനം നടത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെആർടിഎ) പേരാമ്പ്ര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര ബിആർസി ഹാളിൽ ചേർന്ന സമ്മേളനം കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ സെക്രട്ടറി കെ സജീവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സുരേന്ദ്രൻ പുത്തഞ്ചേരി അധ്യക്ഷനായി. കെ കോമളവല്ലി പതാക ഉയർത്തി. യൂണിറ്റ് കൺവീനർ ബി ശ്രീകല പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി വി ജസ്‌ന  അനുശോചന പ്രമേയവും പി ബി അമൃത രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. 
     കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി നിത, സബ്‌ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ കെ രജീഷ്, കെ സത്യൻ എന്നിവർ സംസാരിച്ചു. വി വി ജസ്‌ന സ്വാഗതവും എ വി കവിത  നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി വി ജസ്‌ന (കൺവീനർ), കെ കെ സൗമ്യ (ജോ. കൺവീനർ), ടി യു റാഷിദ (ട്രഷറർ). Read on deshabhimani.com

Related News