27 April Saturday

പൊതുവിദ്യാലയങ്ങളിൽ സ്പെഷ്യൽ 
എഡ്യുക്കേറ്റർമാരെ നിയമിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

 പേരാമ്പ്ര 

മുഴുവൻ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യുക്കേറ്റർമാരുടെ തസ്തിക സൃഷ്ടിച്ച്‌ നിയമനം നടത്തണമെന്ന് കേരള റിസോഴ്സ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെആർടിഎ) പേരാമ്പ്ര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പേരാമ്പ്ര ബിആർസി ഹാളിൽ ചേർന്ന സമ്മേളനം കെഎസ്ടിഎ പേരാമ്പ്ര സബ്ജില്ലാ സെക്രട്ടറി കെ സജീവൻ ഉദ്ഘാടനം ചെയ്തു. കൺവീനർ സുരേന്ദ്രൻ പുത്തഞ്ചേരി അധ്യക്ഷനായി.
കെ കോമളവല്ലി പതാക ഉയർത്തി. യൂണിറ്റ് കൺവീനർ ബി ശ്രീകല പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. വി വി ജസ്‌ന  അനുശോചന പ്രമേയവും പി ബി അമൃത രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. 
     കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി നിത, സബ്‌ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ കെ രജീഷ്, കെ സത്യൻ എന്നിവർ സംസാരിച്ചു. വി വി ജസ്‌ന സ്വാഗതവും എ വി കവിത  നന്ദിയും പറഞ്ഞു. ഭാരവാഹികൾ: വി വി ജസ്‌ന (കൺവീനർ), കെ കെ സൗമ്യ (ജോ. കൺവീനർ), ടി യു റാഷിദ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top