നിർത്തലാക്കിയ മുഴുവൻ പാസഞ്ചർ ട്രെയിനുകളും പുനരാരംഭിക്കണം



കോഴിക്കോട്‌  സ്വകാര്യ ട്രെയിനുകൾ ഉടൻ നിർത്തലാക്കണമെന്നും കോവിഡ് കാലത്ത് സർവീസ് നിർത്തിയ പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണമെന്നും ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയൻ പാലക്കാട് ഡിവിഷണൽ കൺവൻഷൻ ആവശ്യപ്പെട്ടു. കോഴിക്കോട് പി ടി രാജൻ സ്മാരക മന്ദിരത്തിൽ  കൺവൻഷൻ യൂണിയൻ ജനറൽ സെക്രട്ടറി വി ഹരിലാൽ ഉദ്ഘാടനം ചെയ്തു. ടി സുരേഷ് അധ്യക്ഷനായി. കേന്ദ്ര വൈസ് പ്രസിഡന്റ്‌ മാത്യു സിറിയക്, അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ ഉദയഭാസ്കർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി രഘുനാഥൻ (പ്രസിഡന്റ്), കെ ഗോപിനാഥ് (വൈസ് പ്രസിഡന്റ്), വി സുജിത് (സെക്രട്ടറി), ആർ ഉദയകുമാർ (അസിസ്റ്റന്റ് സെക്രട്ടറി), വി വി വിജയൻ (ട്രഷറർ). Read on deshabhimani.com

Related News